M A Sabah

MALAppuram

Wednesday, July 13, 2022

Samsung Android Phone Flashing

Samsung flashfile select ചെയ്യുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.
English

1. Device Model ഉറപ്പു വരുത്തുക.

ഒരിക്കലും settings ലെ aboutphone ൽ നോക്കി മാത്രം , model ഉറപ്പിക്കരുത്. 
About phone ലെ വിവരങ്ങൾ എഡിറ്റ് ചെയ്യാൻ സാധിക്കും. eg: G935T ആണ് മോഡൽ നമ്പർ എങ്കിൽ , ചില ഫോണുകളിൽ അത് എഡിറ്റ് ചെയ്ത് G935f എന്ന് വരുത്താൻ സാധിക്കും. അത് കൊണ്ട് settings ലെ മോഡൽ നോക്കി ഫയൽ ഡൗൺലോഡ് ചെയ്യരുത്.
യഥാർത്ഥ മോഡൽ നമ്പർ അറിയുന്നതിന് ഫോൺ ഡൗൺലോഡ് മോഡിലോ, റിക്കവറി മോഡിലോ ആക്കിയ ശേഷം മോഡൽ ചെക്ക് ചെയ്യുക. ചിത്രം (1) downloadmode

 ചിത്രം (2) recovery mode

2. Boot Version ചെക്ക് ചെയ്യുക.
Flashing നടക്കണമെങ്കിൽ ഫോണിൻ്റെ അതേ bootversion നോ അല്ലെങ്കിൽ അതിനു മുകളിലുള്ള bootversion നോ ഉള്ള ഫയൽ ആയിരിക്കണം.
ഫോണിൻ്റെ bootversion അറിയുന്നതിന് download അല്ലെങ്കിൽ recovery mode ലേക്ക് മാറ്റി നോക്കിയാൽ മതി.

ഉദാഹരണം: ചിത്രം 1 ൽ B2 NS2 K2 S2 എന്ന് കാണാം ഇതിൽ B ആണ് bootversion സൂചിപ്പിക്കുനത്. ഈ ഫോണിൻ്റെ bootversion 2 ആണ്. അത് കൊണ്ടാണ് B2 എന്ന് കാണിക്കുന്നത്.

ഇതേ ഫോണിൻ്റെ recovery mode ചിത്രം 2ൽ. ഇതിൽ A325FXXU2BVD5 എന്ന് കാണാം. ഇതിൽ മധ്യത്തിലുള്ള U2 എന്നത് Boot version നെ സൂചിപ്പിക്കുന്നു . 

ഈ ഫോണിൽ Boot version രണ്ടോ അതിൽ മുകളിലോ ആയാൽ മാത്രമേ ഫ്ലാഷ് ചെയ്യാൻ സാധിക്കൂ.
Bootversion 9 നു മുകളിലായാൽ filename ൽ അത് ഇംഗ്ലീഷ് അക്ഷരങ്ങളായിട്ടാണ് കാണിക്കുക.
Eg: Boot version 10 ആണെങ്കിൽ download Mode ൽ B10 എന്ന് തന്നെ കാണിക്കുമെങ്കിലും Filename ൽ 10 നു പകരം A എന്ന അക്ഷരമായിരിക്കും.
 ചിത്രം (3)
Filename check ചെയ്യുമ്പോൾ Model Number കഴിഞ്ഞുള്ള നാലാമത്തെ അക്ഷരം bootversion നെ സൂചിപ്പിക്കുന്നു.
eg: G970FXXSEFUI2
Model Number: G970F
Boot Version : E = 14
(G970FXXSEFUI2)
______________________________________________
ഈ Article നെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ , നിർദ്ദേശങ്ങൾ, മൊബൈൽ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട നിങ്ങളുടെ സംശയങ്ങൾ എന്നിവ കമൻ്റായി രേഖപ്പെടുത്തുക '







17 comments: