M A Sabah

MALAppuram

Saturday, July 23, 2022

Official file കളും Custom Fileകളും

Firmware : മൊബൈൽ ഫോൺ reprogramming അഥവാ Flash ചെയ്യാനുപയോഗിക്കുന്ന File കളെയാണ് Firmware, fashfile, Rom എന്നൊക്കെ പറയുന്നത്.

Android Phone കളിൽ രണ്ട് വിധം firmare കൾ ലഭ്യമാണ്.
1.Stock Rom/Official firmware/ Original firmware.

ഓരോ Device നും manufacturing company ഔദ്യോഗികമായി പുറത്തിറക്കുന്ന file കളാ ണ് ഇവ.

2.Custom Rom/ modified Rom

Official firmware കളിൽ മാറ്റങ്ങൾ (customization) വരുത്തി ഉണ്ടാക്കിയെടുക്കുന്ന file കളാണ് customRom.

Custom firmware ഉപയോഗിക്കുമ്പോൾ Device ൻ്റെ വാറൻ്റി നഷ്ടപ്പെടും.

Custom firmware ഉപയോഗിക്കുന്നത് ചില ഫോണുകളിൽ , Hang on Logo, Restart, Baseband, IMEl Missing, തുടങ്ങിയ പ്രശ്നങ്ങൾ വരാൻ സാധ്യതയുണ്ട്.  
അത് കൊണ്ട് working phone കളിൽ Custom firmware ഉപയോഗിക്കുമ്പോൾ ഫോണിൻ്റെ security file കൾ backup ചെയ്ത് വെക്കുക.


Custom Firware കൾ ഉപയോഗിക്കേണ്ടി വരുന്ന സാഹചര്യങ്ങൾ.

1.official rom ൽ updation ഇല്ലാതിരിക്കുക.

ഉദാഹരണം: Samsung T560 എന്ന Android Tablet നു Official Rom 4. 4.4 വരെ മാത്രമെ ലഭ്യമൊള്ളൂ. ഈ version ൽ Youtube, zoom, map, whatsapp തുടങ്ങിയ ആപ്പുകൾ ഉപയോഗിക്കാൻ സാധ്യമല്ല.

 ചിത്രം 1. official Rom
ചിത്രം 2 . Custom firmware

എന്നാൽ ഈ Tabനു Custom firmware ലഭ്യമാണ്. അതുപയോഗിച്ച് Android 6, 7, 8 versionകളിൽ ലഭ്യമാണ്.

2. Model convert /Region Change/ Language change എന്നിവക്ക് വേണ്ടി.

Docomo, T- mobile, Sprint... തുടങ്ങിയ provider കൾ ഇറക്കുന്ന ഫോണുകളിൽ Menu, Settings, language തുടങ്ങിയവ വ്യത്യസഥമായിരിക്കും. ഇത് സാധാരണ seltings ലേക്ക് മാറ്റാൻ Custom firmware ഉപയോഗിക്കുന്നു.

ചിത്രം 3: Sc-02h Docomo s7 edge
ചിത്രം 4:Docomo converted to normal s7 edge

ഉദാഹരണം: SC-02H എന്ന Japan S7 edge (ചിത്രം 3) നെ custom file ഉപയോഗിച്ച് Normal S7 edge ലേക്ക് മാറ്റാവുന്നതാണ്.( ചിത്രം 4)

[Samsung നു മാത്രമല്ല. എല്ലാ Android phone കളിലും Custom firmware ലഭ്യമാണ്.]

_________________________________________________
ഈ ആർട്ട്ക്കിളിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ, മൊബൈൽ സോഫ്റ്റ് വെയറുമായി ബന്ധപ്പെട്ട സംശയങ്ങൾ,  ബ്ലോഗിൽ പബ്ലിഷ് ചെയ്യണമെന്ന് നിങ്ങളാഗ്രഹിക്കുന്ന കാര്യങ്ങൾ, കമൻ്റ് ചെയ്യുക.
_________________________________________________


2 comments: